കോതമംഗലം : പതിനേഴു ലക്ഷം രൂപ വിലമതിക്കുന്ന രാസ ലഹരി മരുന്നുമായി ആസാം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ആസാം നാഗോൺ സ്വദേശി ഷക്കൂർ അലി (32) ആണ് കോതമംഗലം റവന്യൂ ടവർ പരിസരത്തു നിന്ന് എക്‌സൈസിന്റെ പിടിയിലായത്. ആകെയുള്ള നൂറു ഗ്രാം രാസ ലഹരി 563 ചെറു കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്.
ഇയാൾ ആസാമിൽ നിന്ന് കൂടിയ തോതിൽ രാസലഹരി ഇവിടേക്ക് കടത്തുന്ന സംഘത്തിലെ അംഗമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇയാൾ മുമ്പും രാസലഹരി കൊണ്ടുവന്നു കോതമംഗലത്തു വിൽപ്പന നടത്തിയതായി സമ്മതിച്ചു.