സ്വപ്‌ന സുരേഷ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു. ഓഡിയോ ശബ്ദം വൈകുന്നേരം മൂന്നുമണിക്ക് വിടുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പത്തുമിനിറ്റ് വൈകിയാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ തെളിവ് വെളിപ്പെടുത്തിയത്. ഓഡിയോയില്‍ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെയും മറ്റു പ്രമുഖരായ വ്യക്തികള്‍ക്കെതിരെയും ഉള്ളത്. ശബ്ദരേഖ റെക്കോഡുചെയ്തത് നിവൃത്തിയില്ലാതെയാണെന്ന് സ്വപ്‌ന പറഞ്ഞു.