സ്വര്‍ണക്കടത്തുകേസ് അന്വേഷണം ബാലഭാസ്‌കറിന്റെ മരണത്തിലേക്കും നീളുന്നതായി സൂചന

ശ്രീനു എസ്

ബുധന്‍, 8 ജൂലൈ 2020 (14:30 IST)
സ്വര്‍ണക്കടത്തുകേസ് അന്വേഷണം ബാലഭാസ്‌കറിന്റെ മരണത്തിലേക്കും നീളുന്നതായി സൂചന. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിന് ചരടുവലിച്ച സ്വപ്‌നാ സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സമീപിച്ചിരുന്നത് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന അഡ്വ. ബിജു മുഖേനെയാണ്. അങ്ങനെ ഇവരെല്ലാം ഒരേ ചങ്ങലയിലെ കണ്ണികളാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നിലവില്‍ ബാലഭാസ്‌കറിന്റെ കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.
 
അതേസമയം സ്വര്‍ണ്ണക്കള്ളകടത്ത് വിഷയത്തില്‍ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി കസ്റ്റസ് മുന്നോട്ട് പോകുകയാണ്. ഇതിനായി കസ്റ്റംസ് കേന്ദ്രത്തിന്റെ അനുമതി തേടി.അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയയെയാണ് ചോദ്യം ചെയ്യുകകസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിയത്. ബോര്‍ഡ് ,അപേക്ഷ വിദേശകാര്യമന്ത്രാലയത്തിന് കൈമാറും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍