സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ സുഹൃത്തായ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

ശ്രീനു എസ്

ബുധന്‍, 8 ജൂലൈ 2020 (12:42 IST)
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നയുടെ സുഹൃത്തായ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സന്ദീപ് ഒളിവിലാണ്. സന്ദീപിനും സ്വപ്‌നയക്കും പരസ്പരം പണമിടപാടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കള്ളപ്പണം ഉപയോഗിച്ചാണ് ഇവര്‍ സ്ഥാപനം ആരംഭിച്ചതെന്നാണ് പറയുന്നത്.
 
കള്ളക്കടത്തുകേസ് പുറത്തുവന്നശേഷം സന്ദീപ് സ്ഥാപനത്തില്‍ വന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്വപ്‌നയും സരിത്തിനും സ്ഥാപനത്തില്‍ പങ്കാളിത്തം ഉണ്ടെന്നാണ് സൂചന. നിലവില്‍ സന്ദീപിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍