എക്കാലത്തും ഇന്ത്യയെ സേവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടാകില്ലെന്ന് സുരേഷ്ഗോപി. തലമുതിര്‍ന്ന ആളുകള്‍ മാത്രം രംഗത്തുണ്ടാകുമ്പോള്‍ അതിന് നിറവും ഗന്ധവും പോരെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ആ സ്ഥിതി മാറ്റിയെടുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എ കെ ആന്റണിയും കോണ്‍ഗ്രസിലെ തലമുറ മാറ്റത്തെപ്പറ്റി പറഞ്ഞിരുന്നു. ഇതിനെ പിന്തുടര്ന്നാണ് സുരേഷ് ഗോപിയും അഭിപ്രായ പ്രകടനം നടത്തിയത്. എ.കെ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസിന് മാത്രമല്ല ഭാധകമെന്നും പുതുതലമുറയുടെ നിര്‍മാണം ഉറപ്പാക്കാന്‍ സംഘടനാശക്തി പ്രധാനമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു പറഞ്ഞു.