എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ കരയോഗം പ്രമേയം പാസാക്കി. സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ട നടപടിയില്‍ പ്രതിഷേധിച്ചാണ് മാവേലിക്കര പേള എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കിയത്. സ്വന്തം സമുദായംഗമായ സുരേഷ് ഗോപിക്കെതിരേ സ്വീകരിച്ച നടപടി അപലപനീയമെന്ന് പ്രമേയത്തില്‍ പറയുന്നു.