വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി സുരേഷ് ഗോപി രംഗത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുക്കമല്ല. എന്നാല്‍ ബിജെപിക്കുവേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടത്തും. എൻഎഫ്ഡിസി ചെയർമാനാവാൻ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താൻ കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഒ രാജഗോപാലിനു വേണ്ടി സുരേഷ് ഗോപിയും പ്രചാരണ രംഗത്ത് ഇറങ്ങിയതോടെയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താരം മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് സംസ്ഥാനത്തെ ആര്‍എസ്എസ് ഘടകത്തിനും ബിജെപിയിലെ ഒരു വിഭാഗത്തിനും എതിര്‍പ്പാണ്.
സുരേഷ് ഗോപിയോട് ഒരു സിനിമാ താരം എന്നതിലപ്പുറം സമുദായത്തിനു പ്രത്യേക സ്‌നേഹമില്ലെന്നാണ് ആര്‍എസ്എസും ബിജെപിയിലെ ഒരു വിഭാഗവും വ്യക്തമാക്കുന്നത്.