'ദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രത്തോടു നിര്‍ദേശിക്കാനാവില്ല': സുപ്രീംകോടതി

വെള്ളി, 31 ഓഗസ്റ്റ് 2018 (15:40 IST)
പ്രളയദുരിതാശ്വാസത്തിനായി വിദേശസഹായം സ്വീകരിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന് നൽകാൻ കഴിയില്ലെന്ന് സുപ്രീം‌കോടതി.  വിദേശസഹയം വേണ്ടെന്ന കേന്ദ്രസർക്കർ നിലപാട് തിരുത്താൻ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിനാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.
 
ഇതേക്കുറിച്ചുള്ള ഹർജി വിശദമായി പഠിച്ചുവെന്നും സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ എങ്ങനെ ഇടപെടാൻ കഴിയുമെന്നും കോടതി ചോദിച്ചു. അതേസമയം, കേരളത്തിലെ ഈ സാഹചര്യത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
 
ആവാസ് യോജന വഴി ആവശ്യപ്പെടുന്നത്ര വീടുകൾ പ്രധാനമന്ത്രി അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍