മഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്ന എന്‍സിപി നിലപാടിനെതിരേ സംസ്ഥാന ഘടകം. വര്‍ഗീയകക്ഷികളുമായി സന്ധിയില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് പറഞ്ഞു. കേരളഘടകത്തിന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും വിജയന് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബിജെപിക്ക് പുറത്തുനിന്നു പിന്തുണ നല്കാന് തയാറാണെന്ന് എന്‍സിപി ഇന്നലെ വ്യക്തമാക്കിയിരുന്നു. സഖ്യത്തിനില്ലെന്നും എന്‍സിപി പറഞ്ഞിരുന്നു. ഇത് ശരിവെച്ചു കൊണ്ട് ഇന്ന് ദേശീയാധ്യക്ഷന്‍ ശരദ് പവാറും രംഗത്തെത്തിയിരുന്നു. തീരുമാനത്തെ പിന്താങ്ങി കേരളത്തില്‍നിന്നുള്ള എന്‍സിപി പ്രതിനിധി തോമസ് ചാണ്ടി രംഗത്തുണ്ട്. ഇത് സംസ്ഥാന ഘടകത്തിന് തലവേദനയായിട്ടുണ്ട്.