പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. ചെര്‍പ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍ പനമണ്ണ അമ്പലവട്ടം സ്വദേശി 48 കാരനായ മോഹനനാണ് മുതുകില്‍ പപ്പടത്തിന്റെ ആകൃതിയിലുള്ള പൊളളലേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് വര്‍ക്ക് ഷോപ്പിന്റെ പരിസരത്ത് വച്ചാണ് സൂര്യാഘാതം ഏറ്റത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.