സംസ്ഥാനത്ത് ഏഴുജില്ലകളില്‍ സൂര്യാഘാത സാധ്യത ഉള്ളതായി ദുരന്ത നിവാരണ വകുപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 മാര്‍ച്ച് 2023 (08:35 IST)
സംസ്ഥാനത്ത് ഏഴുജില്ലകളില്‍ സൂര്യാഘാത സാധ്യത ഉള്ളതായി ദുരന്ത നിവാരണ വകുപ്പ്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചികയില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതായി വ്യക്തമാക്കി. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുള്ളത്.
 
കേരളം സൂര്യ താപനിലയില്‍ അനുദിനം ചുട്ടുപൊള്ളുകയാണ്. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ദിനംപ്രതി താപനില ഉയരുകയാണ്. അന്തരീക്ഷ താപനിലയും ഈര്‍പ്പവും ചേര്‍ന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയില്‍ അടയാളപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍