ഇപ്പോള്‍ ബാലകൃഷ്‌ണപിള്ളയെ പിന്തുണയ്‌ക്കുന്നവര്‍ പിള്ള ജയിലിലായിരുന്നപ്പോള്‍ എവിടെയായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ട തിന്നപ്പോള്‍ ആരാണ് സംരക്ഷിക്കാനുണ്ടായിരുന്നതെന്ന് എല്ലാവരും ഓര്‍ക്കണം .ജയിലില്‍ പിള്ളക്ക് എ ക്സാസ് സൗകര്യം കൊടുത്തത് എന്‍എസ്എസ് ഇടപെട്ടിട്ടാണ്. ഇക്കാര്യം
കോടിയേരിയ്ക്കും പിണറായിയുമായും അറിയാം സുകുമാരന്‍ നായര്‍ പറഞ്ഞു.
മാണി വിഷയത്തില്‍ നിലപാട് മാറ്റിയിട്ടില്ലെന്നും രാജിക്കാര്യം അവരവരുടെ ധാര്‍മികതയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ മാണി രാജിവെക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ അഴിമതി തെളിയാതെ മാണിയെ കുരിശില്‍ തറയ്‌ക്കാന്‍ ശ്രമിക്കരുതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ മാണി തുടരണമെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.