പെൺകുട്ടികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; തങ്ങളുടെ മൃതശരീരം ബന്ധുക്കളെ കാണിക്കരുതെന്ന് പെൺകുട്ടികളുടെ എഴുത്ത്

വ്യാഴം, 9 ജൂണ്‍ 2016 (12:33 IST)
വീടിനുള്ളിൽ പെൺകുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ഒലവങ്കോടാണ് സംഭവം. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു-ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ സഹോദരിയുടെ മകള്‍ നിമ എന്നിവരാണ്  തറവാട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
പത്തൊമ്പത്, ഇരുപത് വയസ്സായിരുന്നു കുട്ടികൾക്ക്. ബ്യൂട്ടിഷന്‍ കോഴ്‌സ് പഠിച്ച് കഴിഞ്ഞ ഇരുവരും ജോലിക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായ സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
 
കഴി‍ഞ്ഞ ദിവസമായിരുന്നു നിമയുടെ വിവാഹ വാര്‍ഷികം. അനുപ്രിയ ബേപ്പൂര്‍ സ്വദേശിയായ യുവാവിനെ അടുത്തിടെ രജിസ്ട്രര്‍ വിവാഹം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ മറ്റാ‍ര്‍ക്കും പങ്കില്ലെന്നും ബന്ധുക്കളെ മൃതശരീരം കാണിക്കേണ്ടെന്നും പെൺകുട്ടികൾ വീടിന്റെ ചുവരിൽ എഴുതി വെച്ചിരുന്നു.

വെബ്ദുനിയ വായിക്കുക