രാത്രിയില്‍ ഫോണ്‍ സംസാരം വിലക്കിയതില്‍ പ്രതിഷേധം: യുവാവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (08:27 IST)
പെരുവ: ഇരുപത്തെട്ടുകാരനായ മകന്‍ രാത്രിയില്‍ വളരെ വൈകിയും ഫോണ്‍ സംഭാഷണം തുടരുന്നത് മാതാ പിതാക്കള്‍ വിലക്കിയതിന് തുടര്‍ന്ന് പ്രതിഷേധിച്ചു പുറത്തുപോയി തീ കൊളുത്തി മരിച്ചു. പെരുവ അറയ്ക്കല്‍ ജോസഫ് ലൈസ ദമ്പതികളുടെ മകന്‍ ലിഖില്‍ ജോസഫ് ആണ് കഴിഞ്ഞ ദിവസം തീ കൊളുത്തി മരിച്ചത്.
 
പാതിരാത്രി കഴിഞ്ഞിട്ടും ലിഖില്‍ വീട്ടിനു മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഫോണ്‍ സംഭാഷണം തുടരുകയായിരുന്നു. ദേഷ്യത്തില്‍ പിതാവ് ഫോണ്‍ പിടിച്ചു വാങ്ങുകയും ഉറങ്ങാനും പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചു ലിഖില്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഏറെ കഴിഞ്ഞു വീട്ടുകാര്‍ വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
 
എന്നാല്‍ വെളുപ്പിന് അഞ്ചോടെ പെരുവ നരസിംഗ് സ്വാമി ക്ഷേത്രത്തിനടുത്ത് ശരീരം ആസകലം പൊള്ളലേറ്റ നിലയില്‍ ലിഖിലിനെ കണ്ടെത്തി. ഉടന്‍ തന്നെ ഇയാളെ എറണാകുളത്തെ ഒരു ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍