ഭാര്യ മരിച്ചതിലുള്ള മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി
തിരുവനന്തപുരം: ഭാര്യ മരിച്ചതിലുള്ള മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. മലയിൻകീഴ് സ്വദേശി കണ്ടല കുളപ്പള്ളി നന്ദനത്തിൽ പ്രഭാകരൻ നായർ എന്ന 53 കാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രഭാകരൻ നായരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പ്രഭാകരൻ നായരുടെ ഭാര്യ മഞ്ജുഷ (44) മരിച്ചത്. ചൊവ്വാഴ്ച മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രഭാകരൻ നായർ ജീവനൊടുക്കിയത്. മലയിൻകീഴ് ജംഗ്‌ഷനിൽ വ്യാപാരം നടത്തി വരുകയായിരുന്നു ഇദ്ദേഹം.
ബന്ധുക്കൾ പ്രഭാകരൻ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളില്ലാത്ത ഇരുവരും ചേർന്നാണ് കച്ചവടം നടത്തിയിരുന്നത്.