അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍
വെള്ളി, 28 ഓഗസ്റ്റ് 2020 (18:56 IST)
വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. രണ്ട് ദിവസം പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. കല്ലംകുന്നിലെ വീടിനുള്ളിലാണ് കാവുങ്ങല്‍ ജയകൃഷ്ണന്റെ ഭാര്യ രാജിയുടെയും മകന്‍ വിജയകൃഷ്ണന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 
രാജിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്‍ അങ്കമാലിയില്‍ ജോലി ചെയ്യുകയാണ്. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്തിയത്. രാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലും മകന്റേത് കിണറ്റിലുമാണ് കണ്ടെത്തിയത്. ഇരുവരും കുറച്ചു ദിവസം മുമ്പാണ് കറുവാപ്പറ്റിയില്‍ നിന്ന്  അമ്മവീടായ കല്ലംകുന്നിലേക്ക് താമസം മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജയകൃഷ്ണന്‍ തുടര്‍ച്ചയായി ഇവരെ ഫോണില്‍  വിളിച്ചിരുന്നെങ്കിലും മറുപടി ഇല്ലാത്തതിനാലാണ് നേരിട്ട് വീട്ടിലെത്തിയത്.
 
കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മകന്‍ കോവിഡ് കാലത്തെ വര്‍ക്ക് അറ്റ് ഹോമിലായിരുന്നു ഇപ്പോള്‍. എങ്കിലും സാമ്പത്തിക സ്ഥിതി മോശമായിരുന്നതായി ജയകൃഷ്ണന്‍ തന്നെ പലരോടും സംസാരിച്ചിരുന്നു. ഇതില്‍ നിന്ന് സാമ്പത്തിക വിഷമതകള്‍ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം ഇരുവരും എന്നാണു പോലീസ് നിഗമനം . ഇതുകൂടാതെ രണ്ട് കൃതദേഹങ്ങളിലും കൈയിലെ ജെനറമ്പ്രാള്‍ മുറിക്കാന്‍ ശ്രമിച്ച ലക്ഷണങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article