2018ൽ സഞ്ജന സാംഘ്‌വി എന്ന നടിയിൽനിന്ന് സുശാന്ത് ‘മി ടൂ’ ആരോപണം നേരിട്ടതിൽ സുശാന്ത് തളർന്നിരുന്നു. പിന്നീട് ഒന്നരമാസം കഴിഞ്ഞാണ് സഞ്ജന ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. റിയയുടെ ഫോണിൽ എയു എന്ന പേരിലുണ്ടായിരുന്ന നമ്പർ ആദിത്യ ഉദ്ധവ് താക്കറെയുടേതാണെന്ന് വാർത്തയുണ്ടായിരുന്നു എന്നാൽ അത് അനായ ഉദ്ധാസ് എന്ന സുഹൃത്താണെന്നും റിയ പറഞ്ഞു.
മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് പോലെ മുംബൈ പോലീസിൽ നിന്നും പ്രത്യേക പരിഗണനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും എന്നാൽ തനിക്കും കുടുംബത്തിനും നേരെ വധ ഭീഷണീ പോലും ഉണ്ടെന്നും റിയ വ്യക്തമാക്കി. ജൂൺ 8 മുതൽ 14 വരെ സുശാന്തുമായി സംസാരിച്ചിട്ടില്ല. സുഹൃത്തുക്കൾ പറഞ്ഞത് കൊണ്ടാണ് മൃതദേഹം കാണാൻ പോവാതിരുന്നത്.സംസ്കാര ചടങ്ങിനുള്ളവരുടെ പട്ടികയിലും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. മോർച്ചറിയിൽ വെച്ചാണ് അവസാനമായി സുശാന്തിന്റെ ശരീരം കണ്ടത്.ആ കാലില്‍ തൊട്ട് മാപ്പ് പറഞ്ഞു. ‘നിന്‍റെ മരണം ഇവര്‍ക്കെല്ലാം തമാശയാണ്. നീ ഇത് ചെയ്യരുതായിരുന്നു. എന്നോട് ക്ഷമിക്കണം...’ എന്നാണ് ഞാന്‍ പറഞ്ഞത്.
കരിയറിനായി സുശാന്തിനെ ഉപയോഗിച്ചിട്ടില്ല. സുശാന്തിന്റെ സുഹൃത്തുക്കളെന്ന പേരിൽ ആരോപണം ഉന്നയിക്കുന്ന പലരെയും തനിക്ക് അറിയുകപോലുമില്ലെന്നും റിയ പറഞ്ഞു. സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാൻ തടയാൻ ഏറെ ശ്രമിച്ചു. പക്ഷേ സ്വന്തം കാര്യം സ്വയം തീരുമാനിക്കാവുന്ന മനുഷ്യനാണ്. കഞ്ചാവ് ഉപയോഗം കുറയ്ക്കാൻ പല തവണ പറഞ്ഞു. ഇത്രയും സത്യമാണ്. ജീവിച്ചിരിക്കുന്നതിന്റെ നിരർഥകതയെ പറ്റിയെല്ലാം സുശാന്ത് സംസാരിക്കുമായിരുന്നെങ്കിലും സുശാന്ത് ആത്മഹത്യ ചെയ്യില്ല എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് നേരെ ഉപദ്രവങ്ങൾ ഉണ്ടായിട്ടില്ല. സുശാന്ത് വീട്ടിൽ നിന്നും മാറി നിന്ന ജൂണ്‍ 8 മുതൽ 14 വരെ എന്തു സംഭവിച്ചെന്ന് അറിയണം. സിബിഐ അന്വേഷണത്തിന് താനും ആവശ്യപ്പെട്ടിരുന്നു റിയ വ്യക്തമാക്കി.