നവവധുവിന്‍റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ മാനസിക പീഡനം കാരണമണ് നവവധുവും വിദ്യാര്‍ത്ഥിനിയുമായ യുവതി തൂങ്ങിമരിച്ചത് എന്നാണു വിവരം. പേരൂര്‍ക്കട പൊലീസാണ് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വിവി നഗര്‍ പുത്തന്‍ വീട്ടില്‍ രാജേഷിന്റെ ഭാര്യ ആന്‍സി എസ് ചന്ദ്രനാണ് (19) കഴിഞ്ഞ ദിവസം ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കിളിമാനൂര്‍ അടയമണ്‍ ചെമ്പകശ്ശേരി സ്വദേശിയായ ആന്‍സിയുടെ വിവാഹം ആറുമാസം മുമ്പാണു നടന്നത്.
ഭര്‍ത്താവിന്റെ മാനസിക പീഡനം കാരണമാണ് ജീവനൊടുക്കിയതെന്ന ആന്‍സിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.