പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി വിനായകിനെയാണ് (19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് മർദനം മൂലമാണ് വിനായക് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുമായി സംസാരിച്ചെന്നു പറഞ്ഞ് വിനായകിനെയും സുഹൃത്തിനെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച ഇരുവര്‍ക്കും മേല്‍ മോഷണ കുറ്റം ആരോപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
രണ്ടു മണിക്കൂറോളം സ്‌റ്റേഷില്‍ ഇവര്‍ക്ക് കഴിയേണ്ടി വന്നിരുന്നു. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതി പൊലീസ് പിടികൂടിയതാണെന്നും പറയപ്പെടുന്നു.