കവയത്രി സുഗതകുമാരിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കവയത്രി ഉള്ളത്. കൊവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക് ബ്രോങ്കോ ന്യുമോണിയെ തുടര്‍ന്നുള്ള ശ്വാസ തടസം ഉണ്ടായി. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.