ഗോകുലം ഗോപാലന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും അദ്ദേഹത്തിതിരെ നിയമ നടപടിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ആരൊക്കെ തേജോവധം ചെയ്താലും തന്റെ നിലപാടുകളുമായി മുന്നോട്ടുപോകും. ശ്രീനാരായണ പ്രസ്ഥാനക്കാര്‍ മദ്യ വിരുദ്ധ നയം പിന്തുടരണമെന്നും സുധീരന്‍ പറഞ്ഞു.
സുധീരന്‍ മദ്യപാനി ആയിരുന്നുവെന്ന ആരോപണവുമായി ഗോകുലം ഗോപാലന്‍ ആരോപിച്ചിരുന്നു. ഇതുകൂടാതെ സുധീരന്റെ ബന്ധുക്കള്‍ക്ക് ബാറുകള്‍ ഉണ്ടെന്നും അത് നിര്‍ത്തലാക്കാതെയാണ് സുധീരന്‍ ഗോകുലം ഗോപാലതിരെ സംസാരിച്ചതെന്നും ബാറുടമ രാജ്കുമാര്‍ ഉണ്ണി ആരോപിച്ചിരുന്നു.