നീറ്റ് പുനഃപരീക്ഷ എഴുതാനെത്തിയത് 813 പേര്‍മാത്രം. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വീണ്ടും പരീക്ഷ നടത്തിയത്. ഗ്രേസ്മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്കാണ് പരീക്ഷ നടത്തിയത്. എന്നാല്‍ ഇതില്‍ 750 പേരും പരീക്ഷ എഴുതാനെത്തിയില്ല. കഴിഞ്ഞ ദിവസമാണ് പരീക്ഷ നടത്തിയത്. ഏഴു സെന്ററുകളിലായി മൂന്നര മണിക്കൂറായിരുന്നു പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തിട്ടുണ്ട്.