വിദ്യാര്‍ത്ഥിനികളോട് അപമര്യാദയോടെ പെരുമാറിയ ഉദ്യോഗസ്ഥന്‍ പിടിയില്‍

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (20:39 IST)
സ്കൂളിലേക്ക് പോയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മോശമായി പെരുമാറിയതിന്‍റെ പേരില്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴയൂര്‍ അഴിഞ്ഞിലം കണ്ണിപറമ്പില്‍ വീട്ടില്‍ ജയരജന്‍ എന്ന 46 കാരനെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലില്‍ അസിസ്റ്റന്‍റായാണ്‌ ഇയാള്‍ ജോലി ചെയ്യുന്നത്.
 
കഴിഞ്ഞ ദിവസം തുറക്കല്‍ അങ്ങാടിയോട് ചേര്‍ന്നുള്ള പഞ്ചായത്ത് റോഡിലായിരുന്നു സംഭവം നടന്നത്. സ്കൂളിലേക്ക് പോയ കുട്ടികളെ തടഞ്ഞു നിര്‍ത്തുകയും ഒറ്റയ്ക്ക് കൂട്ടിക്കൊണ്ടുപോയി അശ്ലീല ചുവയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുട്ടികളെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി വാര്‍ത്തയുണ്ട്.  ഇത് കണ്ട നാട്ടുകാരാണു ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. രണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. സംഭവം സംബന്ധിച്ച് കുട്ടികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.