ആശ്വാസ വാർത്ത: കാസര്‍ഗോഡ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു

റെയ്‌നാ തോമസ്
ഞായര്‍, 16 ഫെബ്രുവരി 2020 (14:57 IST)
കൊറോണ രോഗം സ്ഥിരീകരിച്ച് കാസർഗോഡ് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥി ആശുപത്രി ആശുപത്രി വിട്ടു. തുടർച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധ ഇല്ലെന്ന് കണ്ടതിനെ തുടർന്നാണ് വിദ്യാർത്ഥി ആശുപത്രി വിട്ടത്.വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടിൽ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 
 
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കൊറോണ കേസായിരുന്നു കാസര്‍ഗോഡേത്. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഇനി ഡിസ്‌ചാർജ് ചെയ്യാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article