ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് ഒളവണ്ണ സഹായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പലാത്തോട്ടത്തിൽ ഹരീഷിന്റെ മകൻ ആകർഷിനെയാണ് നായ്‌ക്കൾ ആക്രമിച്ചത്. കുട്ടികൾ കളിക്കുന്നതിനിടയിലേക്ക് നായ്‌ക്കൾ എത്തിയപ്പോൾ ആകർഷ് വീണുപോവുകയായിരുന്നു. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.