കാമുകിയെ കല്യാണം കഴിക്കാന്‍ മുത്തശ്ശിയുടെ മാല പൊട്ടിച്ചു; തൃശൂരില്‍ യുവാവ് അറസ്റ്റില്‍ !

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (19:47 IST)
തൃശൂര്‍ ചാലക്കുടി വെട്ടുകടവില്‍ 73 കാരിയുടെ മാല പൊട്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. അന്നനാട് സ്വദേശി ബെസ്റ്റിന്‍ ആണ് അറസ്റ്റിലായത്. 
 
കാമുകിയെ വിവാഹം ചെയ്യാന്‍ കാശില്ലാത്തതുകൊണ്ടാണ് മുത്തശ്ശിയുടെ സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ യുവാവ് തീരുമാനിച്ചത്. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. മൂന്ന് പവന്റെ മാലയാണ് ബെസ്റ്റിന്‍ മോഷ്ടിച്ചത്. 
 
കഴിഞ്ഞ 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വൃദ്ധ തനിച്ചായിരുന്നു വീട്ടില്‍ താമസം. മുഖംമൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിക്കുകയായിരുന്നു. അങ്കമാലിയിലെ ഒരു കടയില്‍ ബെസ്റ്റിന്‍ മാല വിറ്റു. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍