സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (09:09 IST)
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://www.kerala.gov.in എന്ന വെബ്‌സൈറ്റാണ് പാക് അനുകൂലികള്‍ ഹാക്ക് ചെയ്തത്. അതേസമയം, വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും വിവരങ്ങളും സേവന സൌകര്യങ്ങളും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഇന്നു തന്നെ സൈറ്റ് പുനസ്ഥാപിക്കുമെന്നും പൊലീ അറിയിച്ചു.
 
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ സൈറ്റ് ഹാക്ക് ചെയ്തു എന്നാണ് പൊലീസ് സംശയിക്കുന്നത്. പാക് സൈബര്‍ അറ്റാക്കര്‍ എന്ന ടീമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ദേശീയ പതാക കത്തിക്കുന്ന ദൃത്തോടൊപ്പം പാകിസ്ഥാന്‍ സിന്ദാബാദ് എന്നും എഴുതിയിട്ടുണ്ട്.
 
ഞായറാഴ്ച പുലര്‍ച്ചെയാണ് സൈറ്റ് ഹാക്ക് ചെയ്ത കാര്യം ബന്ധപ്പെട്ടവര്‍ അറിഞ്ഞത്. അതേസമയം, സര്‍ക്കാറിന്റെ മറ്റ് വെബ്സെറ്റുകള്‍ക്ക് തകരാറൊന്നുമില്ല. സെര്‍വറിലേക്ക് വൈറസ് കടന്നിട്ടില്ലെന്നും അതിനാല്‍ ഉടന്‍ തന്നെ സൈറ്റ് പുനസ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.