സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിയും പൃഥ്വിരാജും ഒപ്പത്തിനൊപ്പം, എന്ന് നിന്റെ മൊയ്തീന് കൂടുതൽ അവാര്‍ഡുകള്‍ നൽകരുതെന്ന് ജൂറി അംഗങ്ങൾ, രാജുവിനെ ഒതുക്കുമോ ?
2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ പതിനൊന്നു മണിക്ക് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ‘പത്തേമാരി’യിലെ അഭിനയത്തിന് മമ്മൂട്ടിയും എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണെന്നാണ് അവസാനം ലഭിക്കുന്ന വിവരം. 71 എന്‍ട്രികളാണ് മത്സരത്തിനുള്ളത്. അവാര്‍ഡ് സ്ക്രീനിംഗ് ഞായറാഴ്ച വൈകീട്ടോടെ അവസാനിച്ചു.
അതേസമയം, അവാർഡ് നിർണയത്തിന്റെ അവസാന റൗണ്ട് ചർച്ചയ്ക്കിടയിൽ ജൂറി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നു നിന്റെ മൊയ്തീന് കൂടുതൽ അവാര്‍ഡുകള്‍ നൽകരുതെന്ന അഭിപ്രായവും ഉയര്‍ന്നുവന്നതോടെ സുസു സുധിവാക്മീകത്തില്‍ മികച്ച പ്രകടനം നടത്തിയ ജയസൂര്യയയും പരിഗണയിലെ ആദ്യഗണത്തിലുണ്ട്. എന്നാലും മുൻതൂക്കം പത്തേമാരിയിലെ മമ്മൂട്ടിക്കാണ്.
നടിമാരില്‍ മൊയ്തീനിലെ അഭിനയത്തിന് പാര്‍വതിയും മിലിയിലെ അഭിനയത്തിന് അമലപോളും, എന്നും എപ്പോഴും, റാണി പത്മിനി, എന്നിവയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് വിവരം. സഹകനടനുള്ള പുരസ്കാരത്തിനായി സുധീർ കരമനയും സിദ്ദിക്കും തമ്മിലാണ് മത്സരം. സഹനടിക്കായി ലെന, ആശാശരത് എന്നിവർ അവസാന റൗണ്ടിലുണ്ട്. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.