എസ്എസ്എല്‍സി ഇത്തവണത്തേത് റെക്കോര്‍ഡ് വിജയം; വിജയശതമാനം 98.82; മുഴുവന്‍ എ പ്ലസ് 41906 പേര്‍ക്ക്

ശ്രീനു എസ്
ചൊവ്വ, 30 ജൂണ്‍ 2020 (15:04 IST)
എസ്എസ്എല്‍സി ഇത്തവണത്തേത് റെക്കോഡ് വിജയം. വിജയശതമാനം 98.82 ആയി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.71ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പരീക്ഷയെഴുതിയവരില്‍ 41906 പേര്‍ക്കും മുഴുവന്‍ എ പ്ലസ് കിട്ടിയിട്ടുണ്ട്.  
 
ഉയർന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഇവിടത്തെ വിജയ ശതമാനം 99.71 ആണ്. ഏറ്റവും കുറവ് വിജയശതമാനമുള്ളത് വയനാട് ജില്ലയിലാണ്, 95.04 ശതമാനം. 100 ശതമാനം കുട്ടികളും വിജയിച്ച വിദ്യാഭ്യാസ ജില്ല കുട്ടനാട്ആണ്. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 95.04 ശതമാനം. 
 
2736 പേർ എ പ്ലസ് നേടി ഏറ്റവും കൂടുതൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ജില്ലയായി മലപ്പുറം മാറി.

കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ച പരീക്ഷ കൊറോണ ഭീതിയെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ബാക്കിയുണ്ടായിരുന്ന രണ്ടു പരീക്ഷകള്‍ നടത്തിയത് മെയ് 26മുതല്‍ 30വരെയുള്ള തിയതികളിലായിരുന്നു. 
 
സഫലം 2020 എന്ന ആപ്പില്‍ ഫലം അറിയാന്‍ സൗകര്യമുണ്ട്. ഇത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article