എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും, മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 29 മാര്‍ച്ച് 2023 (09:00 IST)
എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് നടക്കും. 70കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെയാണ് മൂല്യനിര്‍ണയം നടക്കുന്നത്. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചുമുതല്‍ ആരംഭിക്കും. മെയ് ആദ്യവാരത്തില്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. 
 
ഈവര്‍ഷം പരീക്ഷ എഴുതിയിട്ടുള്ളത് 419362 പേരാണ്. ഇതില്‍ 213801 പേര്‍ ആണ്‍കുട്ടികളും 205561 പേര്‍ പെണ്‍കുട്ടികളുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍