എസ്എസ്എല്‍സി പരീക്ഷ: ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മാര്‍ച്ച് 2023 (12:25 IST)
ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആവശ്യമായ ക്രമീകരണം സ്വീകരിക്കാന്‍ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ ഹാളില്‍ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കുടിക്കാന്‍ വെള്ളം കരുതണം. പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച മലബാറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും വി.ശിവന്‍കുട്ടി അറിയിച്ചു. 
 
അധ്യാപകരുടെ ഡ്യൂട്ടി ആശങ്ക സംബന്ധിച്ച് എല്ലാ വശവും ചര്‍ച്ച ചെയ്താണ് തിയതി നിശ്ചയിച്ചതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തി പരീക്ഷാ സമയക്രമം തീരുമാനിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article