രാഷ്ട്രീയക്കാരാണ് കേരളത്തെ കൊല്ലുന്നത്; മാരക വിഷം ചേര്‍ത്ത പച്ചക്കറികള്‍ക്ക് പിന്നില്‍ അവരുടെ സാമ്പത്തികലാഭം: ശ്രീനിവാസന്‍

Webdunia
വെള്ളി, 29 ജൂലൈ 2016 (13:18 IST)
കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. കേരളത്തില്‍ വിഷം നിറഞ്ഞ പച്ചക്കറികളുടെ വ്യാപനത്തിന് ഉത്തരവാദികള്‍ രാഷ്ട്രീയക്കാരെന്ന് അദ്ദേഹം ആരോപിച്ചു. കേരളം ബംഗാളാകുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ കേരളം സ്വര്‍ഗമാകുമെന്ന് കരുതി. എന്നാല്‍ രാഷ്ട്രീയക്കാര്‍ കേരളം തിന്നു മുടിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്തെ പല രാഷ്ട്രീയക്കാര്‍ക്കും തമിഴ്‌നാട്ടില്‍ ഏക്കറുകണക്കിന് കൃഷിഭൂമിയുണ്ട്. അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് മാരക വിഷം ചേര്‍ത്ത പച്ചക്കറികള്‍ കേരളത്തില്‍ എത്തിക്കുന്നത്. കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ കൊണ്ട് ഒരു രോഗിയും രക്ഷപ്പെടില്ലെന്ന് അന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തി. 
 
വിവിധ സംഘടനകളും ജനപ്രതിനിധികളും കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ളപ്പോഴായിരുന്നു ശ്രീനിവാസന്റെ ഈ പ്രസ്താവന.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article