കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നത്. ഓരോ പാര്‍ട്ടികളും അവരുടെ അണികളെ സംരക്ഷിച്ച് നിര്‍ത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലര്‍ക്കും പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗമായി രാഷ്ട്രീയം മാറി. വിദ്യാഭ്യാസം വളര്‍ത്തി എടുക്കാത്തതിന്റെ പരിണിത ഫലമാണ് മനുഷ്യനെ പച്ചയ്ക്ക് കുത്തി കൊല്ലുന്ന ഈ മനോഭാവമെന്നും വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനിടെ ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പലരും ക്ഷണിച്ചിരുന്നു. എന്നാല്‍, താന്‍ രാഷ്ട്രീയക്കാരനല്ല, അതിനാല്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് യോജിപ്പില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വേച്ഛാധിപതികളായി മാറി. അത്തരം രാഷ്ട്രീയത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.