മലയാള സിനിമയിലെ നെടുംതൂണുകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ താരാധിപത്യം നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തിയ തനിക്ക് വര്‍ഷങ്ങളോളം അവഗനകളാണ് നേരിടേണ്ടി വന്നതെന്ന് ശ്രീകുമാര്‍ തമ്പി മാത്രഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
താരാധിപത്യം മലയാള സിനിമയെ നശിപ്പിക്കുമെന്ന് ഞാന്‍ പറഞ്ഞു. അന്ന് അതാരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍, 30 വര്‍ഷങ്ങള്‍ക്കിപ്പുറം പലരും അത് ഏറ്റു പറയുന്നു. മോഹന്‍ലാലിനെവെച്ച് യുവജനോത്സവവും മമ്മൂട്ടിയെവെച്ച് വിളിച്ചു വിളികേട്ടു എന്ന സിനിമകള്‍ എടുത്തു. അതിന് ശേഷം ഇവരെ വെച്ച് ഞാന്‍ സിനിമ ചെയ്തിട്ടില്ല. ഞാന്‍ സിനിമ എടുത്തിട്ടുണ്ടെങ്കിലും അവര്‍ ഒരിക്കല്‍ പോലും എന്നെ സഹായിച്ചിട്ടില്ല’ – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹനായത് ഇദ്ദേഹമാണ്.