ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു ഒരുങ്ങുന്നു

വ്യാഴം, 29 മാര്‍ച്ച് 2018 (12:44 IST)
ദിലീപ് ആരാധകന്റെ കഥപറയുന്ന പുതിയ ചിത്രം എത്തുന്നു. മൂന്നാം അധ്യായം രണ്ടാം വാക്യം എന്ന സിനിമയുടെ സംവിധായകരായ അർജ്ജുനും ഗോകുലുമാണ് സിനിമാ മോഹിയായ ദിലീപ് ആരാധകന്റെ കഥപറയുന്ന സിനിമ ഒരുക്കുന്നത്. ഷിബു എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രത്തിന്റെ പേരാണ് ഷിബു.
 
തീയേറ്റർ ജോലിക്കാരനായ അച്ചനിൽ നിന്നും പകർന്നു കിട്ടിയ സിനിമയെന്ന മോഹവുമായി ജീവിക്കുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. ഇയാൾ പിന്നീട് സിനിമയിൽ എത്തച്ചേരുന്നതൂം ആതേതുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. 
 
സിനിമക്ക് തിരക്കഥ ഒരുക്കുന്നത് പ്രണീഷ് വിജയനാണ്. സച്ചിൻ വാര്യരാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. സിനിമക്കുള്ളിൽ സിനിമയുടെ കഥ പറയുന്ന തരത്തിലാണ് സിനിമയുടെ പശ്ചാത്തലം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍