ഇതൊരു കഥയല്ല, ഇതാണ് യഥാര്‍ത്ഥ ചരിത്രം!

വ്യാഴം, 29 മാര്‍ച്ച് 2018 (08:46 IST)
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവത്തിന്റെ ടീസർ പുറത്തിറങ്ങി. ചരിത്രകഥ പറയുന്ന സിനിമയുടെ ടീസർ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതാണ്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. 
 
മുരളീഗോപിയും ഇന്ദ്രൻസും ശ്വേത മേനോനും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളാകുന്നു. ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ് ആണ്. ഏപ്രിൽ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.  . 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍