കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപിനെതിരെ സിനിമയില്‍ നിന്നും പലരും മൊഴിനല്‍കി കഴിഞ്ഞു. ഇപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്. തന്നെയും മഞ്ജു വാര്യരെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി.
ശ്രീകുമാര്‍ മേനോന്റെ മൊഴിയുടെ പ്രസക്തഭാഗങ്ങള്‍:
മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല. ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു.
മഞ്ജുവിന്റെ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സൈറ ബാനു എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണ്. ദിലീപ് കുടിലബുദ്ധിക്കാരനെന്ന് മലയാള സിനിമയില്‍ പരക്കെ അറിയാം. സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപ്.