മദ്യപാന ശീലത്തിൽ നിന്നും മോചനം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലോട് കുടവനാട് സ്വദേശി ശ്രീജിത്താണ് (29) കഴിഞ്ഞ ദിവസം മരിച്ചത്.
കടുത്ത ദ്യപാനിയായിരുന്ന ശ്രീജിത്ത് മദ്യപാനം നിറുത്തുന്നതിനായി രണ്ട് മാസം മുമ്പ് ലഹരി വിമുക്തകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാല്‍ മദ്യപാന ശീലത്തിൽ നിന്നും മോചനം നേടാന്‍ ശ്രീജിത്തിനായില്ല. വീണ്ടും മദ്യപാനം തുടരുകയും ചെയ്തു.
മദ്യപാനം നിറുത്താൻ കഴിയാത്തതിന്റെ വിഷമം സുഹൃത്തുക്കളോട് പറയുമായിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീജിത്ത് വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.