രാഷ്ട്രീയത്തില്‍ സജീവമാകും മുന്‍പ് മികച്ച മാധ്യമപ്രവര്‍ത്തകയായിരുന്നു നിയുക്തമന്ത്രി വീണ ജോര്‍ജ്. ന്യൂസ് റൂമില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട 'വീണ ചേച്ചി'യായിരുന്നു വീണ ജോര്‍ജ് എന്ന രാഷ്ട്രീയക്കാരി. മന്ത്രിസ്ഥാനം ലഭിച്ച വീണയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്. നിരവധി മാധ്യമപ്രവര്‍ത്തകരാണ് വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യാ വിഷനില്‍ വീണ ജോര്‍ജ്ജിന്റെ സഹപ്രവര്‍ത്തകയും ഇപ്പോള്‍ മാതൃഭൂമി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയുമായ ശ്രീജാ ശ്യാം നിയുക്തമന്ത്രിയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കിട്ട കുറിപ്പ് ഏറെ ഹൃദ്യമാണ്.
ഇത് അന്നത്തെ ഞങ്ങളുടെ സ്ഥിരം കാഴ്ചയായിരുന്നു, മക്കളുടെ കയ്യും പിടിച്ചുള്ള ഈ വരവ്! അതിനും മുന്‍പ് മോന്‍ കുഞ്ഞായിരുന്നപ്പോ അന്നക്കുട്ടിയേം കൊണ്ട്..അമ്മ വാര്‍ത്ത വായിച്ച് തീരണത് വരെ സ്റ്റുഡിയോയുടെ മൂലയില്‍ ഒരു അനക്കം പോലും ഇല്ലാതെ ഇരിക്കുന്ന ആ കുഞ്ഞ് ഇന്നും ഒരത്ഭുതം ആണ്! അവളുടെ അമ്മയും അങ്ങനെയാണ്, ശാന്തമായി,എല്ലാവരോടും നിറഞ്ഞ സ്‌നേഹത്തോടെ, ചിരിച്ചുകൊണ്ടല്ലാതെ ആര്‍ക്കും കാണാന്‍ കഴിയില്ല...
എംഎല്‍എ ആയതിനുശേഷം ഞങ്ങള്‍ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല! എപ്പോഴെങ്കിലും അപ്രതീക്ഷിതമായി മുന്നില്‍ വരുമെന്നാണ് പ്രതീക്ഷ, അപ്പോഴത്തെ 'എടാ.....' എന്ന വിളി ഇപ്പൊ തന്നെ ചെവിയിലുണ്ട് !