സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിനു മുമ്പും കോണ്‍വെന്റില്‍ ആക്രമണമുണ്ടായി

വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (11:35 IST)
പാല കര്‍മ്മലീത്ത മഠത്തില്‍ കന്യാസ്ത്രീ കൊല്ലപ്പെടുന്നതിനു രണ്ടുദിവസം മുമ്പും സമാനമായ രീതിയില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. 72 വയസ്സുള്ള കന്യാസ്ത്രീക്കു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഉറങ്ങുന്നതിനിടയിലായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. 
 
സിസ്റ്റര്‍ അമല മരിച്ചതിനെ തുടര്‍ന്ന് മഠത്തിലെ മുറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.  പരിശോധനയ്ക്കിടയിലാണ് ഈ കന്യാസ്ത്രീയുടെ മുറിയിലെ തലയണയില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയത്.  രാത്രി ഉറങ്ങുന്നതിനിടെ ആയിരുന്നു ഈ കന്യാസ്ത്രീ നേരെ ആക്രമണം നടന്നത്. അതേസമയ, കന്യാസ്ത്രീക്ക് ഓര്‍മ്മക്കുറവുള്ളതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചില്ല. 
 
രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഒരാള്‍ ആയിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, എന്തിനാണ് കൊലപാതകം നടന്നതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
 

വെബ്ദുനിയ വായിക്കുക