സിസ്റ്റര്‍ അമല കൊലക്കേസ് പ്രതിയുടെ ടെലഫോണ്‍ സംഭാഷണം പുറത്ത്
ശനി, 26 സെപ്‌റ്റംബര്‍ 2015 (14:30 IST)
സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബു സഹോദരനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്. സഹോദരന്‍ എവിടെയുണ്ടെന്ന് അന്വേഷിക്കുന്ന സതീഷ് ബാബു താന്‍ ഹരിദ്വാറില്‍ നിന്നാണ് വിളിക്കുന്നതെന്നും വ്യക്തമാക്കുന്നു.
സതീഷിനെ തിരഞ്ഞ് പൊലീസ് വീട്ടില്‍ വന്നെന്ന് സഹോദരന്‍ പറയുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് സതീഷ് ബാബു കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. ടെലഫോണ്‍ സംഭാഷണം തുടങ്ങുന്നത് ഇങ്ങനെ
‘ഹലോ’
‘ഹലോ’
‘നീ എവിടാ’
‘ഞാന്‍ വീട്ടിലുണ്ട്’
‘ആ ഞാനിവിടെ ഹരിദ്വാര്‍ വരെ വന്നതായിരുന്നു. ഇവിടെ ചില തട്ടുകളൊക്കെ പറ്റി. പുള്ളി പറഞ്ഞായിരുന്നോ’
‘നിന്നെ അന്വേഷിച്ച് ഇവിടെ ഒരു പത്തുപ്രാവശ്യം പൊലീസ് വന്നു’
‘എവിടെ’
‘ഇവിടെ വന്നു, കോട്ടയത്ത് നിന്ന്. എന്താ, സംഭവം എന്താ?’
‘അറിയില്ല’
‘ഏ’
‘അറിയില്ല’
‘നീ എന്തിനാ ഇപ്പോ അങ്ങോട്ട് പോയത്, ഇതുവരെ ഒരു നാലഞ്ചു പ്രാവശ്യം പൊലീസ് വന്നു.’