ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച് നിയമസഭാ സ്പീക്കർ എൻ ശക്തൻ വിവാദത്തില്‍. നിയമസഭാ വളപ്പിലെ നെൽക്കൃഷി വിളവെടുപ്പിനിടെയാണ് സംഭവം. വിളവെടുപ്പിന് തൊട്ട് മുൻപ് ഡ്രൈവറെ വിളിച്ച് വരുത്തിയാണ് ശക്തൻ ചെരുപ്പിന്റെ വാർ അഴിപ്പിച്ചത്.
നിയമസഭാ വളപ്പിലെ നെൽക്കൃഷി വിളവെടുപ്പിനായി എത്തിയ സ്‌പീക്കര്‍ ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിക്കുകയായിരുന്നു. ഈ സമയം സ്‌പീക്കര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ചെരുപ്പ് അഴിച്ചു മാറ്റുന്നതിനായി സ്‌പീക്കര്‍ നിന്നു കൊടുക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കാതെ നില്‍ക്കുകയുമായിരുന്നു. നിയമസഭാ ജീവനാക്കാരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ സമീപത്ത് നിന്നപ്പോഴാണ് സംഭവം നടക്കുന്നത്.
സ്പീക്കർ സ്ഥാനത്ത് തുടരാൻ ശക്തൻ യോഗ്യനല്ലെന്നും അദ്ദേഹം മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണമെന്ന് അഡ്വ. ജയശങ്കർ ആവശ്യപ്പെട്ടു. ചിത്രം വിവാദമായതോടെ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറയുമെന്നും എന്നാൽ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.