ബാര്‍കോഴകേസ്: എസ് പി സുകേശനെതിരെ പിണറായി വിജയന്‍ രംഗത്ത്

Webdunia
ഞായര്‍, 1 നവം‌ബര്‍ 2015 (15:47 IST)
ബാര്‍കോഴക്കേസില്‍ എസ് പി സുകേശനെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് എസ് പിയാണ് സുകേശന്‍.
 
റിപ്പോര്‍ട്ട് പരിഗണിച്ച വിജിലന്‍സ് കോടതി ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്, തുടരന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട് മാണി കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്ന് എസ് പി സുകേശന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
 
ഇത്തരമൊരു അഭിപ്രായപ്രകടനം ആര്‍ക്കു വേണ്ടിയാണ് നടത്തിയതെന്ന് സുകേശന്‍ വ്യക്തമാക്കണമെന്ന് പാലക്കാട് കൊടവായൂരില്‍ എല്‍ ഡി എഫ് യോഗത്തില്‍ സംസാരിക്കവേ ആവശ്യപ്പെട്ടു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ പ്രശ്നമാണ് ഇതെന്നും അതുകൊണ്ടാണ് ഉദ്യോഗസ്ഥന്‍ മാണിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.