തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഉടന്‍ കേരളത്തിലെത്തും

വ്യാഴം, 26 മെയ് 2022 (16:48 IST)
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകളിലും മാലിദ്വീപ് കന്യാകുമാരി മേഖലയിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ തെക്കന്‍ അറബിക്കടലിലും മാലദ്വീപ് മുഴുവനും അതിനു സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് നിഗമനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍