ബംഗാളിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ സംസ്ഥാന കോൺഗ്രസിന് നിർദേശം നൽകി സോണിയ ഗാന്ധി

Webdunia
ശനി, 12 ഒക്‌ടോബര്‍ 2019 (19:19 IST)
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും എതിരിടൻ പശ്ചിമ ബംഗാളിൽ കോൺഗ്രസ് ഇടതുപക്ഷ പാർട്ടികളോട് ചേർന്ന് പ്രവർത്തിക്കണം എന്ന് സോണിയ ഗാന്ധിയുടെ നിർദേശം. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ അബ്ദുൾ മന്നാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
വ്യാഴാഴ്ച അബ്ദുൾ മന്നാൻ സോണിയ ഗാന്ധിയെ വിട്ടിലെത്തി സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ സോണിയയെ ധരിപ്പിക്കുന്നതിനായിരുന്നു സന്ദർശനം. ഇതിന് പിന്നാലെയാണ് ഇടതുപാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കാൻ സോണിയ ഗാന്ധി നിർദേശം നൽകിയതായി അബ്ദുൾ മന്നാൻ വെളിപ്പെടുത്തിയത്.
 
സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടന സംവിധാനത്തിൽ വലിയ തകർച്ചയുണ്ടാവുകയും ബിജെപി ബംഗാളിൽ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നത് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 2016 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നു എങ്കിൽ ബംഗാളിൽ ബിജെപിക്ക് വളരാൻ കഴിയില്ലായിരുനു എന്ന് സോണിയ ഗാന്ധി പറഞ്ഞതായും അബ്ദുൾ മന്നാൻ വ്യക്തമാക്കി.
 
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യം രൂപീകരിക്കാൻ പിസിസി പ്രസിഡന്റ് സുമൻ മിത്രൻ സോണിയ ഗാന്ധി അനുവാദം നൽകിയിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കുന്നതിനും സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയായി. രണ്ട് സിറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article