വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കുന്ന മത്സ്യം, കണ്ടാലുടൻ കൊലപ്പെടുത്താൻ നിർദേശം നൽകി അധികൃതർ !

ശനി, 12 ഒക്‌ടോബര്‍ 2019 (17:08 IST)
വെള്ളത്തിലും കരയിലും ഒരുപോലെ ജീവൻ നിലനിർത്താൻ സധിക്കുന്ന നോർത്തേൺ സ്നേക്‌ഹെഡ് എന്ന മത്സ്യത്തിന്റെ സാനിധ്യം ജലാശയങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് ജോർജിയയിലെ നചുറൽ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് ജാഗ്രതയിലാണ്. മത്സ്യ ബന്ധനത്തിനിടെയോ മറ്റോ ഈ മത്സ്യത്തെ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ കൊലപ്പെടുത്താനും ശേഷം ചിത്രങ്ങൾ പകർത്തി ആയക്കാനും അധികൃതർ നിർദേശം നൽകി കഴിഞ്ഞു.
 
ജലാശയങ്ങളിലും പുറത്തും മറ്റു ജീവജാലങ്ങൾക്ക് കടുത്ത ഭീഷണിയാവും എന്നതിനാലാണ് ഈ മത്സ്യത്തെ കണ്ടാൽ ഉടൻ കൊലപ്പെടുത്താൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ജോർജിയയിലെ ഗ്വിന്നറ്റ് കൗണ്ടിയിലാണ് സ്നേക്ക്ഹെഡിന്റെ സാനിധ്യ കണ്ടെത്തിയത്. പ്രകൃതിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഈ മത്സ്യം തകർക്കും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
 
പാമ്പിന്റെ തലയോട് സാമ്യമുള്ള തലയുള്ളതുകൊണ്ടാണ് ഈ മത്സ്യത്തിന് സ്നേക്‌ഹെഡ് എന്ന് പേര് വരാൻ കാരണം. നാല് ദിവസത്തോളം ശരീരത്തിൽ വെള്ളം നിലനിർത്തി കരയിൽ ജീവിക്കാൻ ഈ മത്സ്യത്തിനാകും.. വേനൽക്കാലത്ത് ചെളിയിൽ പുതഞ്ഞ് ജീവൻ നിലനിർത്താനും ഈ മത്സ്യത്തിന് കഴിവുണ്ട്. മൂന്നടിയോളം നീളം വക്കുന്ന സ്നേക്‌ഹെഡ് മറ്റു മത്സ്യങ്ങൾ, തവളകൾ എലികൾ തുടങ്ങി ചെറു ജീവികൾ എല്ലാം ഭക്ഷണമാക്കും. ഭക്ഷ്യയോഗ്യമായ ഈ മത്സ്യം ഏറെ പോഷക ഗുങ്ങൾ അടങ്ങിയതാണ് 
 

If you find a northern snakehead in Georgia, kill it immediately and contact a DNR Regional Office. https://t.co/dbxWM0gaZQ

— Georgia DNR Wildlife (@GeorgiaWild) October 10, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍