മകന്‍ പിതാവിനെ കല്ലു കൊണ്ടിടിച്ച് കൊന്നു. പുലിയൂര്‍ ഏഴാം വാര്‍ഡില്‍ ഭാരതീയം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കന്യാകുമാരി മാര്‍ത്താണ്ഡം പേച്ചിപ്പാറ ഫ്രാന്‍സിസി(57)നെയാണ് മകന്‍ ഫ്രാങ്ക്‌ളിന്‍(28) കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനെത്തുടര്‍ന്ന് ഫ്രാങ്ക്ലിന്‍ കല്ലു കൊണ്ട് ഫ്രാന്‍സിസിന്റെ തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടാം ഭാര്യയായ ചെങ്ങന്നൂര്‍ തിട്ടമേല്‍ സ്വദേശിനി സിന്ധു, ആദ്യ ഭാര്യയിലെ മകന്‍ ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ക്കൊപ്പമാണ് ഫ്രാന്‍സിസ് താമസിച്ചിരുന്നത്.