വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കാന്‍ കേസ് അന്വേഷിക്കുന്ന കമ്മിഷന്‍ തീരുമാനിച്ചു. ഇതോടൊപ്പം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍കോള്‍ വിവരങ്ങളും കമ്മിഷന്‍ പരിശോധിക്കും.
തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭ്യമായിട്ടുണ്ടോയെന്നാവും പ്രധാനമായും അന്വേഷിക്കുക. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നും സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധവും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നായിരുന്നു ആവശ്യം.