സരിത മൊഴി മാറ്റിയതിന്റെ തലേന്ന് അമ്മയും ബന്ധു ആദര്‍ശും ജയിലില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ സന്ദര്‍ശന സമയമാണ് രജിസ്റ്ററില്‍ തിരുത്തിയിരിക്കുന്നത്. ഇതേദിവസം, ജയില്‍ ഡി ജി പി ഗോപകുമാറും ജയിലില്‍ സരിതയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തിന്റെ ഭാഗമെന്നായിരുന്നു താന്‍ എത്തിയതെന്നാണ് ജയില്‍ ഡി ജി പിയുടെ വിശദീകരണം.
എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ സന്ദര്‍ശിച്ചിട്ടില്ല. സന്ദര്‍ശക രജിസ്റ്ററിലെ പേജുകള്‍ ഇളക്കി മാറ്റിയെന്നും തിരുത്തിയെന്നും വ്യക്തമാണ്. സന്ദര്‍ശകരെ നിശ്ചിതസമയത്തിന് മുമ്പും ശേഷവും അനുവദിച്ചതിനും രജിസ്റ്ററില്‍ തെളിവുണ്ട്. അഡ്വ ഫെനിയും ബാഹുലേയനും സന്ദര്‍ശിച്ചത് വൈറ്റ്‌നര്‍ വെച്ച് തിരുത്തിയിട്ടുണ്ട്.
അതേസമയം, സന്ദര്‍ശക ഡയറി റീ ബയന്‍ഡ് ചെയ്തതായി ജയില്‍ സൂപ്രണ്ട് സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.