ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങുമോ ?; സോളർ കമ്മീഷനിൽ ഉമ്മന്‍ചാണ്ടി എല്ലാം തുറന്നു പറഞ്ഞു

Webdunia
ചൊവ്വ, 31 ജനുവരി 2017 (19:58 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച്  സോളാർ കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. സാമ്പത്തിക ശേഷിയുള്ള ശക്തി കേന്ദ്രങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ രാഷ്‌ട്രീയ ജീവിതവും പ്രവർത്തനം സുതാര്യമാണ്. തെറ്റ് ചെയ്‌തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. ഇത് കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അറിയാമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സോളർ കമ്മീഷനിൽ മൊഴി നൽകവെയാണ് ഉമ്മൻചാണ്ടിയുടെ ഈ പരാമർശം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണങ്ങൾ ശക്തമായിരുന്നു. കേസിലെ പ്രതിയായ സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.
Next Article